അല്ലാഹു ആരോടാണ് മത്സരിക്കുന്നത്?
“അല്ലാഹുവിന്റെ
കോപം നിമിത്തം അല്ലാഹു അവരെ ശപിച്ചു, അല്ലാഹുവിന്റെ ശിക്ഷ അവരുടെ മേല്‍
ഭവിച്ചു, അല്ലാഹു അവര്‍ക്ക് മാപ്പ് കൊടുത്തു” എന്നൊക്കെ ഖുര്‍ആന്‍
പരിചയപ്പെടുത്തുന്ന ദൈവത്തിന്റെ സ്വഭാവങ്ങളാണ്. കോപം, ക്രോധം, ദയ,
കാരുണ്യം, സ്‌നേഹം, കനിവ്… എന്നീ മനുഷ്യവികാരങ്ങള്‍
ദൈവത്തിനുമുണ്ടെന്ന് ഇതില്‍ നിന്ന് വെളിപ്പെടുന്നു. ഇങ്ങനെ പെട്ടെന്നുള്ള
കോപവും ശാപവും, പിന്നീട് മനസ്സലിഞ്ഞ് ദയ കാണിക്കലും കേവലം
മനുഷ്യദൗര്‍ബല്യങ്ങളല്ലേ? അത് സ്രഷ്‌ടാവിന്റെ പൂര്‍ണതയ്‌ക്ക് എതിരല്ലേ?
തന്റെ മഹത്വം ഉരുവിടാനും തന്നെ മാത്രം പ്രകീര്‍ത്തിച്ച് ആരാധിക്കാനും
വേണ്ടി മാലാഖമാരെയും മനുഷ്യരെയും സൃഷ്‌ടിച്ച് ദൈവം ആരോടാണ് തന്റെ മേന്മ
കാണിച്ച് മത്സരിക്കാന്‍ ശ്രമിക്കുന്നത്? തന്റെ തന്നെ സൃഷ്‌ടിയായ
പിശാചിനോടോ അതോ ദൈവത്തിന് മത്സരിക്കാന്‍ മറ്റാരെങ്കിലുമുണ്ടോ?
-നിരീശ്വരവാദിയായ ഒരു അധ്യാപകന്റെ സംശയങ്ങളാണിത്. ഇതിനോട് മുസ്‌ലിം
എങ്ങനെ പ്രതികരിക്കുന്നു?
ബി എസ് കരിയാട്, തലശ്ശേരി
അല്ലാഹു
ഇല്ലേയില്ല എന്ന് സര്‍വ കഴിവും ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന
നിരീശ്വരവാദികളാണ്, ഇപ്പോള്‍ അല്ലാഹു ഉണ്ടെങ്കില്‍ ഒരിക്കലും ആരെയും
ശിക്ഷിക്കാത്ത ഫുള്‍ടൈം കാരുണികന്‍ തന്നെയായിരിക്കണമെന്ന് ശഠിക്കുന്നത്.
ഒരു അസ്‌തിത്വം നിലനില്‍ക്കുന്നേയില്ലെന്ന് ഉറപ്പിച്ചുവെച്ചതിനു ശേഷം
അതിന്റെ ഗുണങ്ങളെ സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നത് തനിച്ച അസംബന്ധമാണ്.
അല്ലാഹുവെ തള്ളിപ്പറയുന്ന ആള്‍ക്ക് അല്ലാഹുവിന്റെ ഗുണഗണങ്ങളെക്കുറിച്ച്
ചര്‍ച്ചചെയ്യേണ്ടതില്ല എന്ന വശം മാറ്റിനിര്‍ത്തിയാലും ഈ അധ്യാപകന്റെ അജ്ഞത
ഏറെ പ്രകടമാണ്.
യുക്തിവാദിയും
അധ്യാപകനുമാണെങ്കിലും മനുഷ്യനെ സംബന്ധിച്ച് ഇയാള്‍ക്ക് അടിസ്ഥാനപരമായ
ധാരണയില്ല. കോപം, ക്രോധം, ദയ, കരുണ, സ്‌നേഹം, കനിവ് എന്നീ
വികാരങ്ങളൊന്നും യഥാര്‍ഥത്തില്‍ മനുഷ്യന്റെ ദൗര്‍ബല്യമല്ല എന്നതാണ്
സത്യം. നിരപരാധിനിയായ ഒരു ചെറുപ്പക്കാരിയെ ഓടുന്ന തീവണ്ടിയില്‍ നിന്ന്
വീഴ്‌ത്തി ലൈംഗികമായി പീഡിപ്പിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്‌ത
കൊടുംക്രൂരതയ്‌ക്ക് നേരെ എത്രയോ നല്ല മനുഷ്യര്‍ കോപവും ക്രോധവും
പ്രകടിപ്പിച്ചത് നാം മാധ്യമങ്ങളില്‍ വായിച്ചു. ഇത് അവരുടെ
ദൗര്‍ബല്യമല്ല, കരുത്താണ്. വ്യക്തി-കുടുംബ-സമൂഹ ജീവിതരംഗങ്ങളില്‍
സുരക്ഷയും ഭദ്രതയും നിലനില്‍ക്കണമെങ്കില്‍ മനുഷ്യത്വം കയ്യേറ്റം
ചെയ്യപ്പെടുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ രോഷവും ക്രോധവും പ്രകടിപ്പിക്കുക
അനിവാര്യമാണ്. ലോകത്ത് എന്തൊക്കെ അക്രമങ്ങള്‍ നടന്നാലും തികഞ്ഞ
നിസ്സംഗതയോടെ, ആട്ടുകല്ലിന് കാറ്റുപിടിച്ചതു പോലെ ഇരിക്കുന്നവര്‍ എത്ര
വലിയ ബുദ്ധിമാന്മാരാണെങ്കിലും യഥാര്‍ഥത്തില്‍ ബുദ്ദൂസുകളാണ്.
കോപവും
ക്രോധവും ചിലപ്പോള്‍ ആത്മാര്‍ഥമായ സ്‌നേഹത്തിന്റെ തന്നെ അനിവാര്യ
താല്‌പര്യമായി ഭവിക്കും. തന്റെ മകനോ മകളോ കടുത്ത ദുസ്സ്വഭാവങ്ങളിലേക്കോ,
ദുശ്ശീലങ്ങളിലോക്കോ വഴുതിപ്പോകുന്നതായി സ്‌നേഹമുള്ള പിതാവോ, മാതാവോ
മനസ്സിലാക്കിയാല്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും താല്‌പര്യം
നിറവേറ്റുന്നത് ക്രോധവും

Leave a Reply