Peace Homes Aluva

Simplify Building Your Dream Home

Archives March 2026

സൗദിയിലും ഖത്തറിലും മൊസാദ് ഏജന്റുമാർ അറസ്റ്റിലോ?

ഗൾഫ് രാജ്യങ്ങളിലെ ആക്രമണങ്ങൾക്ക് പിന്നിൽ

മൊസാദിന് പങ്കുണ്ട് എന്നൊരു ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് യു.എസ് കമന്റേറ്റർ ടക്കർ കാൾസൺ.

സൗദിയും ഖത്തറും ആ രാജ്യങ്ങളിൽ ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന

ഇസ്രായേലി മൊസാദ് ഏജന്റുമാരെ’ പിടികൂടി എന്നായിരുന്നു കാൾസന്റെ വാദം.

യുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍

വാഷിങ്ടൺ: ഇറാന് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് അമേരിക്കയും ഇസ്രായേലും. ആശുപത്രികളും

സ്കൂളുകളും ലക്ഷ്യമിട്ടാണ് വ്യോമാക്രമണം. ഇറാന്‍റെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ

ഇടപെടുമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞു. സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ

ട്രംപിനു വേണ്ടി പ്രാര്‍ഥിക്കാൻ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഒത്തുകൂടിയിരിക്കുകയാണ് ഒരു കൂട്ടം

ക്രിസ്ത്യൻ പാസ്റ്റര്‍മാരും ആത്മീയ നേതാക്കളും. പാസ്റ്റർമാർ വൈറ്റ് ഹൗസിലെ ‘റെസല്യൂട്ട് ഡെസ്കിന്’

ചുറ്റും ഒത്തുകൂടുകയും രാജ്യത്തെ നയിക്കുന്ന പ്രസിഡന്‍റിന് ആവശ്യമായ മാർഗനിർദ്ദേശത്തിനും

ജ്ഞാനത്തിനും സംരക്ഷണത്തിനുമായി പ്രാർഥിക്കുകയും ചെയ്തു. പ്രാർഥനയ്ക്കിടെ പല മതനേതാക്കളും

ട്രംപിന്‍റെ മേൽ കൈകൾ വെച്ച് പ്രാർഥിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസിന്‍റെ പങ്കാളിത്തത്തോടെയാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്.

റോബർട്ട് ജെഫ്രെസ്, സാമുവൽ റോഡ്രിഗസ്, ചരിത്രകാരനായ ഡേവിഡ് ബാർട്ടൺ തുടങ്ങിയ പ്രമുഖ

സുവിശേഷകരും ഇതിൽ പങ്കെടുത്തു.പ്രസിഡന്‍റിനു വേണ്ടി പ്രാർഥനക്ക് നേതൃത്വം നൽകുന്നത് ബഹുമതിയാണെന്ന്

പാസ്റ്റർ ജെഫ്രസ് പറഞ്ഞു. അതേസമയം മറ്റ് ആത്മീയ നേതാക്കൾ യോഗത്തെ ‘അവിശ്വസനീയമായ ദിവസം’

എന്നും ദേശീയ നേതൃത്വത്തിനായി പ്രാർഥിക്കാനുള്ള അർത്ഥവത്തായ നിമിഷം എന്നും വിശേഷിപ്പിച്ചു.

പ്രസിഡന്‍റിന് ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള ബുദ്ധി നൽകാനും, അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും,

നീതിയിലും വിശ്വാസത്തിലും അധിഷ്ഠിതമായ നയങ്ങൾ നടപ്പിലാക്കാൻ സഹായിക്കാനുമാണ് ഇവര്‍ പ്രാര്‍ഥിച്ചത്.

ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ ഗ്രൂപ്പുകളുമായുള്ള ട്രംപിന്‍റെ ശക്തമായ ബന്ധത്തെയാണ് ഈ

പ്രാർഥനാ സംഗമം പ്രതിഫലിപ്പിക്കുന്നത്.ഇത്തരം സംഭവങ്ങൾ സഭയെയും ഭരണകൂടത്തെയും വേർതിരിക്കുന്നതിനെക്കുറിച്ചും

സർക്കാർ നയങ്ങളിൽ മതത്തിന്‍റെ പങ്കിനെക്കുറിച്ചും ആശങ്കകൾ ഉയർത്തുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ട്രംപ് ഭരണകൂടവും യാഥാസ്ഥിതിക

ക്രിസ്ത്യൻ നേതാക്കളും തമ്മിലുള്ള അടുത്ത ബന്ധത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഓവൽ ഓഫീസിലെ പ്രാര്‍ഥന.

ഇസ്രായേലിന് വേണ്ടി വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കിയില്ല; കേസുമായി കരാര്‍ കമ്പനികള്‍”

തെല്‍ അവിവ്: ഇസ്രായേലിന്റെ നിക്ഷിപ്ത അജണ്ടകള്‍ക്കും നുണകള്‍ക്കും പ്രചാരണം നല്‍കുന്ന പബ്ലിക് ഡിപ്ലോമസി

ഡയറക്ടറേറ്റിലെ മുന്‍ ജീവനക്കാര്‍ 2023 മുതല്‍ തങ്ങള്‍ ചെയ്ത ജോലിക്ക് വേതനം ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്ത്.

ഹസ്ബറ എന്ന പേരിലാണ് ഇസ്രായേല്‍ ഭരണകൂടം ഇത്തരം വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി നടത്തുന്നത്.

ഇസ്രായേല്‍ നടത്തിപ്പോരുന്ന ക്രൂരതകളെ വ്യാജ ആഖ്യാനങ്ങള്‍ കൊണ്ടോ വിവരങ്ങള്‍ കൊണ്ടോ മറയ്ക്കുക,

ന്യായീകരിക്കുക എന്നതാണ് പ്രധാനമായും ഇവരുടെ ജോലി. ലോകവ്യാപകമായി സമൂഹമാധ്യമ ഇന്‍ഫ്‌ലുവേഴ്‌സിനെയും

ആക്ടിവിസ്റ്റുകളുയുമെല്ലാം ഇത്തരം ജോലിക്ക് നിയോഗിക്കുന്നുണ്ട്. 2023 ഒക്ടോബറില്‍ ഇസ്രായേല്‍ ആരംഭിച്ച

ഗസ്സയിലെ വംശഹത്യയുടെ ഭാഗമായ പ്രചാരണങ്ങള്‍ക്ക് വേണ്ടി ജോലിചെയ്ത വിവിധ കമ്പനികള്‍ക്കും കരാറുകാര്‍ക്കും

പണം നല്‍കിയില്ലെന്നാണ് പരാതി. രണ്ട് മില്യണ്‍ ഷെക്കിള്‍സ് (ഏകദേശം 6.5 ലക്ഷം ഡോളര്‍) തങ്ങള്‍ക്ക് നല്‍കാനുണ്ടെന്ന്

കാണിച്ച് ഇവര്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.ഇസ്രായേലി നേതാക്കളുടെ പ്രസംഗങ്ങള്‍ക്കായി സ്റ്റുഡിയോ ഒരുക്കുകയും യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നല്‍കുകയും ചെയ്ത കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടും. 2024 മാര്‍ച്ച് വരെ ഇസ്രായേല്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവായിരുന്ന എയ്‌ലോണ്‍ ലെവിക്കും പ്രതിഫലം ലഭിക്കാനുണ്ട്. ഇത് കിട്ടാന്‍ ഏറെ പരിശ്രമം നടത്തി ക്ഷീണിതനായെന്നും എന്നാല്‍ കേസിന്റെ ഭാഗമാകുന്നില്ല എന്നുമാണ് ലെവിയുടെ നിലപാട്. ഇസ്രായേല്‍ മാധ്യമമായ കാല്‍കലിസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ ഏഴ് ആക്രമണത്തിന് ശേഷം നൂറുകണക്കിന് സ്വതന്ത്ര ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ ഹസ്ബറയുടെ ഭാഗമായി നിയോഗിച്ചിട്ടുണ്ട്. ഇതില്‍ പലരും നേരിട്ട് സര്‍ക്കാറിന്റെ ജീവനക്കാരല്ല. പലരെയും കരാര്‍ കമ്പനികള്‍ വഴിയാണ് ജോലിക്കെടുത്തത്. വിദേശത്തുള്ള ജോലിക്കാര്‍ക്ക് ഈ കമ്പനികള്‍ വഴിയാണ് പ്രതിഫലം നല്‍കിയിരുന്നത്. നെതന്യാഹുവിന്റെയും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിന്റെയും അഭിമുഖങ്ങള്‍ക്കായി സ്റ്റുഡിയോ ഒരുക്കി നല്‍കിയിരുന്ന ഒരു കമ്പനി തങ്ങള്‍ക്ക് 1.6 ലക്ഷം ഡോളര്‍ പ്രതിഫലം ലഭിക്കാനുണ്ടെന്നാണ് പരാതിപ്പെട്ടത്. ഇന്റലക്ട് എന്ന മറ്റൊരു കമ്പനി തങ്ങള്‍ക്ക് 4.87 ലക്ഷം ഡോളര്‍ ലഭിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടി. 2023 ഒക്ടോബര്‍ മുതല്‍, ഇസ്രായേലിന്റെ

ഹസ്ബാര പ്രചാരണങ്ങള്‍ വിദേശകാര്യ മന്ത്രാലയവും പ്രവാസി മന്ത്രാലയവും ചേര്‍ന്നാണ് നടത്തിവരുന്നത്.

ഇസ്രായേലിനെതിരെയുള്ള യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങള്‍,

വംശഹത്യ തുടങ്ങിയ ആരോപണങ്ങള്‍ നിഷേധിക്കുന്ന പ്രചാരണങ്ങള്‍ നടത്തുക, ഇസ്രായേലി അനുകൂല വാദം

പ്രചരിപ്പിക്കുക എന്നിവക്കായി വലിയ തുകകളാണ് ചെലവഴിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍

ഇസ്രായേലി സര്‍ക്കാര്‍ ബജറ്റില്‍ 150 മില്യണ്‍ ഷെക്കല്‍ ഹസ്ബറ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരുന്നു.

നേരത്തെയുള്ള 520 മില്യണ്‍ ഷെക്കലിന് പുറമേയാണിത്.

ഉന്നതവിദ്യാഭ്യാസ ഫണ്ട് വെട്ടിച്ചുരുക്കിയാണ് ഇതിനായി തുക കണ്ടെത്തിയത്.

വിദ്വേഷം ഏറ്റില്ല; ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് കേരള സ്റ്റോറി, ആകെ നേടിയത്

 “ആദ്യ രണ്ട് ദിവസങ്ങളില്‍ അഞ്ച് കോടിക്കടുത്ത് വരുമാനം നേടിയ സിനിമക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ തണുത്ത പ്രതികരണം മാത്രമാണ് ലഭിച്ചത് ”

“മുംബൈ: കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വിവാദ സിനിമ ‘ദ കേരള സ്റ്റോറി 2’ന് ബോക്‌സ് ഓഫീസില്‍ തകര്‍ച്ച.

വന്‍ പ്രചാരണവുമായി വിവിധ ഭാഷകളില്‍ എത്തിയ സിനിമക്ക് നാള്‍ക്കുനാള്‍ കലക്ഷന്‍ കുറഞ്ഞുവരികയാണ്. റിലീസ് ചെയ്ത് ഏഴാംദിവസമായ വ്യാഴാഴ്ച എല്ലാ ഭാഷകളിലുമായി നേടിയത് 2.19 കോടി കലക്ഷന്‍ മാത്രമാണ്. ആദ്യ രണ്ട് ദിവസങ്ങളില്‍ അഞ്ച് കോടിക്കടുത്ത് വരുമാനം നേടിയ സിനിമക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ തണുത്ത പ്രതികരണം മാത്രമാണ് ലഭിച്ചത്.

സിനിമയുടെ ഒരാഴ്ചത്തെ ആകെ കലക്ഷന്‍ 22.34 കോടി രൂപ മാത്രമാണ്. ഹിന്ദി മേഖലയില്‍ തിയറ്ററുകളില്‍ 10 ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികളെത്തിയതെന്ന് ഫിലിം ട്രാക്കിങ് വെബ്‌സൈറ്റുകള്‍ പറയുന്നു. മുംബൈയില്‍ ആകെ 742 പ്രദര്‍ശനങ്ങളില്‍ 12 ശതമാനം സീറ്റുകളിലാണ് ആളെത്തിയത്.

ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ മോശം റിവ്യൂവാണ് ചിത്രത്തിന് ലഭിക്കുന്നത്. യൂട്യൂബര്‍മാരും ചിത്രത്തിന്റെ വിദ്വേഷ അജണ്ട തുറന്നുകാണിക്കുന്നുണ്ട്. സിനിമ കാണാന്‍ ആളുകുറഞ്ഞതോടെ ഷോകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചിരുന്നു. 400ലേറെ ഷോകള്‍ കാന്‍സല്‍ ചെയ്തിട്ടുണ്ട്. മറ്റ് പ്രധാന റിലീസുകളൊന്നും ഇല്ലാത്തതിനാലാണ് കുറഞ്ഞ അളവിലെങ്കിലും ആളുകള്‍ സിനിമക്ക് എത്തുന്നതെന്നാണ് നിഗമനം.

കേരളത്തിനെതിരെ വിദ്വേഷവുമായി നേരത്തെയെത്തിയ കേരള സ്റ്റോറി ആദ്യ സിനിമക്ക് ഉത്തരേന്ത്യയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മുതല്‍മുടക്കിന്റെ 16 മടങ്ങ് കലക്ഷനാണ് ആ സിനിമ നേടിയത്. “,